---
title: "ഭാര്യയുടെ നഗ്‌നചിത്രം വാട്‌സാപ്പ് പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ചു ; യുവാവ് പിടിയിൽ"
english_title: "Man arrested for posting wife's nude picture as WhatsApp profile picture"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320206/Man arrested for posting wife's nude picture as WhatsApp profile picture"
published_at: "2025-10-12T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb88b2ba10c_1000358986.png"
keywords: []
---

# ഭാര്യയുടെ നഗ്‌നചിത്രം വാട്‌സാപ്പ് പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ചു ; യുവാവ് പിടിയിൽ

> **Lead Summary:** കൊച്ചി : ഭാര്യയുടെ നഗ്‌നചിത്രം വാട്‌സാപ്പ് പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. തൃക്കാക്കര സ്വദേശിയായ 28-കാരനെയാണ് പെരുമ്പാവൂർ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തത്.

## Article Content

കൊച്ചി : ഭാര്യയുടെ നഗ്‌നചിത്രം വാട്‌സാപ്പ് പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. തൃക്കാക്കര സ്വദേശിയായ 28-കാരനെയാണ് പെരുമ്പാവൂർ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തത്.

യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നൽകിയ മൊഴി.

ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320206/Man arrested for posting wife's nude picture as WhatsApp profile picture)